മണ്ണെണ്ണ പെര്‍മിറ്റ് : മത്സ്യത്തൊഴിലാളികളുടെ വള്ളവും എന്‍ജിനും സംയുക്ത പരിശോധന

107

കാസറകോട് : പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിനായി മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായി വള്ളവും എഞ്ചിനും ഫിഷറീസ്, മത്സ്യഫെഡ്, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി മാര്‍ച്ച് 15 ന് രാവിലെ എട്ടു മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും.

പടന്ന കടപ്പുറം, അഴിത്തല ബോട്ട് ജെട്ടി, തൈക്കടപ്പുറം സ്റ്റോര്‍, കാഞ്ഞങ്ങാട് കടപ്പുറം (നവോദയ ക്ലബ്ബിന് സീപം) അജാനൂര്‍ ഫിഷ് ലാന്റിംഗ് സെന്റര്‍,ബേക്കല്‍ ഫിഷറീസ് യു.പി സ്‌ക്കൂളിന് സമീപം, തൃക്കണ്ണാട് കടപ്പുറം , കീഴൂര്‍ കടപ്പുറം,കസബ കടപ്പുറം (ഫിഷറീസ് ഓഫീസ് കോംപ്ലക്‌സ്) കസബ കടപ്പുറം (ഫിഷറീസ് സ്‌ക്കൂള്‍ പരിസരം), കുമ്പള ആരിക്കാടി കടവത്ത, ഉപ്പള മൂസോഡി അദീക്ക, മേശ്വരം ഹൊസബേട്ടു കടപ്പുറം തുടങ്ങിയവയാണ് ജില്ലയിലെ പരിശോധനാ കേന്ദ്രങ്ങള്‍ .

10 വര്‍ഷം വരെ പഴക്കമുള്ള (2010 ജനുവരി 01 മുതല്‍ 2020 വരെ വാങ്ങിയിട്ടുള്ള പ്രവര്‍ത്തനക്ഷമമായ എഞ്ചിനുകള്‍) എഞ്ചിനുകള്‍ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അപേക്ഷ ഫോം മത്സ്യഫെഡ് ക്ലസ്റ്റര്‍ ഓഫീസ്, മത്സ്യഭവന്‍ ഓഫീസ്, മത്സ്യഫെഡ് പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഓരോ എഞ്ചിനും പ്രത്യേകം പ്രത്യേകം അപേക്ഷ നല്‍കണം.

സംയുക്ത പരിശോധനയില്‍ വള്ളവും എഞ്ചിനും ഒരുമിച്ച് ഹാജരാക്കാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ല.

NO COMMENTS