ജിഎസ്ടി റജിസ്ട്രേഷനുള്ള മൂന്നു കരട് ചട്ടങ്ങള്‍ നികുതിവകുപ്പ് പ്രസിദ്ധപ്പെടുത്തി

218

ന്യൂഡല്‍ഹി • ജിഎസ്ടി റജിസ്ട്രേഷനുള്ള മൂന്നു കരട് ചട്ടങ്ങള്‍ നികുതിവകുപ്പ് പ്രസിദ്ധപ്പെടുത്തി. ചട്ടങ്ങള്‍ ഈ ആഴ്ച അവസാനത്തോടെ അന്തിമമാക്കാനാണ് ഉദ്ദേശിക്കുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഇസി) ചട്ടങ്ങള്‍ സംബന്ധിച്ച പ്രതികരണങ്ങള്‍ ക്ഷണിച്ചിട്ടുണ്ട്. ഇവ നാളെ വരെ സ്വീകരിക്കും.
രാജ്യത്തെ താമസക്കാര്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയാല്‍ മൂന്നു ദിവസത്തിനകം റജിസ്ട്രേഷന്‍ അനുവദിക്കുമെന്നു കരടുചട്ടം പറയുന്നു. നോണ്‍ റസിഡന്റ്സ് ബിസിനസ് തുടങ്ങുന്നതിനു കുറഞ്ഞത് അഞ്ചു ദിവസം മുന്‍പെങ്കിലും ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. മാത്രമല്ല, മൊത്തം നികുതിബാധ്യത മുന്‍കൂര്‍ അടയ്ക്കുകയും വേണം.റജിസ്ട്രേഷനുള്ള അപേക്ഷയില്‍ നിശ്ചിത സമയത്തിനകം നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തില്ലെങ്കില്‍ റജിസ്ട്രേഷന്‍ അംഗീകരിച്ചതായി കണക്കാക്കാമെന്ന വ്യവസ്ഥയും കരടു ചട്ടങ്ങളിലുണ്ട്.

NO COMMENTS

LEAVE A REPLY