തൊടുപുഴ ഗവ. സെർവെന്റ്സ് സഹകരണ സംഘം എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ കുയിലിമലയില്‍

144

തൊടുപുഴ ഗവ. സെർവെന്റ്സ് സഹകരണ സംഘം ജീവനക്കാരുടെയും അധ്യാപകരുടെയും സൗകര്യാര്‍ത്ഥം കുയിലിമലയിലെ ഡി.റ്റി.പി.സി ബില്‍ഡിംഗ്സില്‍

ആധുനികസൗകര്യങ്ങളോടു കൂടിയ പുതിയ എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍ തുറന്നു. ജില്ലാ സഹകരണസംഘം പ്രസിഡണ്ട് ജിബുമോന്‍ വി.കെ യുടെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ബി. സുഷമകുമാരി ആദ്യനിക്ഷേപം പ്ലാനിംഗ് രജിസ്ട്രാര്‍ എം.കെ സുരേഷ് കുമാറില്‍ നിന്നും സ്വീകരിച്ചു.

യോഗത്തില്‍ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ സി,സി. മോഹനന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിംഗ് എം.കെ സുരേഷ് കുമാര്‍, റ്റി.എം ഹാജറ, എ.എം ഷാജഹാന്‍, ജയന്‍ പി വിജയന്‍, കെ.ഷീല, സി.എസ് മഹേഷ്, കളക്ട്രേറ്റ് ജീവനക്കാര്‍, യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS