പോസ്റ്റ് ഓഫിസുകള്‍ വഴി പാസ്പോര്‍ട്ട് നല്‍കുന്നതിനുള്ള പൈലറ്റ് പദ്ധതി ഏതാനും മാസങ്ങള്‍ക്കകം രാജ്യതലസ്ഥാനത്ത്

161

ന്യൂഡല്‍ഹി• പോസ്റ്റ് ഓഫിസുകള്‍ വഴി പാസ്പോര്‍ട്ട് നല്‍കുന്നതിനുള്ള പൈലറ്റ് പദ്ധതി ഏതാനും മാസങ്ങള്‍ക്കകം രാജ്യതലസ്ഥാനത്ത്. പദ്ധതി വിജയിച്ചാല്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കും. അപേക്ഷകരുടെ തിരക്കു കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് പോസ്റ്റ് ഓഫിസുകളുടെ സഹായം തേടുകയെന്ന നിര്‍ദേശം കുറച്ചു നാളായി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടായിരുന്നു. തലസ്ഥാനത്ത് എ, ബി, സി വിഭാഗങ്ങളായി തിരിച്ചാണ് ഇപ്പോള്‍ പാസ്പോര്‍ട്ട് അപേക്ഷകള്‍ പരിഗണിക്കുന്നത്. വിശദാംശങ്ങളും രേഖകളും ഓണ്‍ലൈനായാണ് എ വിഭാഗത്തില്‍ സ്വീകരിക്കുക. സ്വകാര്യ ഏജന്‍സിക്കാണ് ഇതിന്റെ ചുമതല. ബി, സി വിഭാഗങ്ങളിലെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതു വിദേശകാര്യ മന്ത്രാലയമാണ്.ഈ വിഭാഗങ്ങളിലെ അപേക്ഷകളായിരിക്കും പോസ്റ്റ് ഓഫിസുകള്‍ക്കു കൈമാറുക.

NO COMMENTS

LEAVE A REPLY