പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടര്‍മാരെ നിയമിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.മുരളീധരന്‍ വിജിലന്‍സിനു പരാതി നല്‍കി

153

തിരുവനന്തപുരം• പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടര്‍മാരെ നിയമിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കി. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍റെ അനന്തരവനും കണ്ണൂര്‍ എം.പിയായ പി.കെ.ശ്രീമതിയുടെ മകനുമായ പി.കെ.സുധീറിന്‍റെ നിയമനം റദ്ദാക്കിയതായി മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതേക്കുറിച്ച്‌ അന്വേഷണം നടത്തേണ്ടതാണെന്നും മുരളീധരന്‍ കത്തില്‍ ആവശ്യപ്പെടുന്നു.ഇതുകൂടാതെ സര്‍ക്കാരിനെ നയിക്കുന്ന സിപിഎമ്മിന്‍റെ പല നേതാക്കളുടെയും മക്കളെയും ബന്ധുക്കളെയും പല പൊതുമേഖലാ സ്ഥാപനങ്ങളുടെയും തലപ്പത്തു നിയമിച്ചിരിക്കുന്നുണ്ടെന്നതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. മന്ത്രിമാര്‍ക്കു ബാധകമായിട്ടുള്ള റൂള്‍സ് ഓഫ് ബിസിനസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണിത്. ഈ നിയമനങ്ങള്‍ക്കെല്ലാം മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഈ നിയമനങ്ങളെല്ലാം നടത്തിയിട്ടുള്ളത് മുഖ്യമന്ത്രിയുടെകൂടി അറിവോടെയാണ്. ഇക്കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെടുന്നു.

NO COMMENTS

LEAVE A REPLY