ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ കഥാപാത്രം പ്രസാദ് തൂങ്ങിമരിച്ച നിലയില്‍

85

നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെയുള്ള നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടന്‍ പ്രസാദിനെ (43) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കളമശേരി സ്വദേശിയായ പ്രസാദിനെ വീടിനു മുന്നിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.

ഇബ, കര്‍മാനി എന്നി സിനിമകളിലും വില്ലന്‍ വേഷങ്ങളില്‍ എത്തിയ ഇദ്ദേഹം ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു