‘പിണറായി എന്റെയും മുഖ്യമന്ത്രി’ കമല്‍ഹാസന്‍

174

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനങ്ങള്‍ക്കു മറുപടിയുമായി ഉലകനായകന്‍ കമല്‍ഹാസന്‍. ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയാര്‍ പുരസ്ക്കാരത്തിനര്‍ഹനായതില്‍ അഭിനന്ദനവും ആശംസയും അര്‍പ്പിച്ചതിനാണു മുഖ്യമന്ത്രി പിണറായി വിജയന് നടന്‍ കമല ഹാസന്‍ നന്ദി അറിയിച്ചത്.
‘താങ്കളുടെ വാക്കുകള്‍ക്കും ആശംസകള്‍ക്കും വളരെ നന്ദി. താങ്കളുടെ അഭിനന്ദനം കണ്ട് ആരോ പറഞ്ഞു മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി താങ്കളെ അഭിനന്ദിക്കുന്നത് എത്ര ആഹ്ളാദകരമാണെന്ന്.

എന്നാല്‍ ഞാന്‍ ആ പരാമര്‍ശത്തെ തടസപെടുത്തി അദ്ദേഹം മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയല്ല എന്റെ സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. സിനിമ കാണാന്‍ പോകുന്ന ഏതെങ്കിലും ഒരു മലയാളിയോട് ചോദിക്കു താന്‍ ഏത് സംസ്ഥാനത്തിന്റെ ഭാഗമാണ് എന്ന്.’- മറുപടിക്കത്തില്‍ കമല്‍ഹാസന്‍ കുറിച്ചു.
ഫ്രഞ്ച് സര്‍ക്കാര്‍ കമല ഹാസന് ഷെവലിയാര്‍ പട്ടം നല്‍കി ആദരിച്ചുവെന്ന വാര്‍ത്ത വന്നയുടന്‍ മുഖ്യമന്ത്രി കമല്‍ഹാസനെ അഭിനന്ദിച്ചിരുന്നു. ഇതിന് നന്ദി അറിയിച്ചാണ് കമല്‍ഹാസന്‍ തന്റെ സന്ദേശം കൈമാറിയത്. ‘പ്രിയ കമല ഹാസന്‍, ഞങ്ങള്‍ മലയാളികള്‍ക്ക് നിങ്ങള്‍ ഞങ്ങളുടെ ഇടയില്‍ ഒരാള്‍ തന്നെയാണ്’ എന്ന് കുറിപ്പോടുകൂടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴ്ി മുഖ്യമന്ത്രി തന്നെയാണ് കമല ഹാസന്റെ കത്ത് പുറത്ത് വിട്ടത്.

NO COMMENTS

LEAVE A REPLY