യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ വാഹനവ്യൂഹം ഡല്‍ഹിയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു

183

ന്യൂഡല്‍ഹി • യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുടെ വാഹനവ്യൂഹം ഡല്‍ഹിയില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലുണ്ടായ വെള്ളക്കെട്ടുമൂലം പലയിടത്തും വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. വിമാനത്താവളത്തില്‍ നിന്നു നഗരത്തിലേക്ക് വരികയായിരുന്നു ജോണ്‍ കെറിയും സംഘവും. കനത്തമഴയാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും പെയ്തത്.
ഇന്ത്യയുടെ എന്‍എസ്ജി അംഗത്വവും വ്യാപാരമേഖലയിലെ സഹകരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കെറിയുടെ ഇന്ത്യന്‍ സന്ദര്‍ശനം. ഭീകരവാദം, ദേശീയ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, വിനോദ സഞ്ചാര വികസനം, സാങ്കേതികവിദ്യയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

യുഎസ് കൊമേഴ്സ് സെക്രട്ടറി പെനി പ്രിസ്കറുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുക്കും.

NO COMMENTS

LEAVE A REPLY