ആർ എസ് എസ്​ ഭീഷണി കാലില്ലാത്തയാൾ ചവിട്ടുമെന്ന്​ പറയുന്നത്​പോലെന്ന് പിണറായി

168

തിരുവനന്തപുരം: ആർ എസ്​ എസിനെയും കോൺഗ്രസിനെയും നിയമസഭയിൽ രൂക്ഷമായി പരിഹസിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ. കാലില്ലാത്തയാൾ ചവിട്ടുമെന്ന്​ പറയുന്നത്​ പോലെയാണ്​ ആർ.എസ്​.എസി​ന്‍റെ ഭീഷണിയെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഒരു സ്ഥലത്തും കാലുകുത്താൻ അനുവദിക്കില്ലെന്ന ആർ.എസ്​.എസി​ന്‍റെ ഭീഷണി വിലപ്പോവില്ലെന്നും ചോദ്യോത്തരവേളയിൽ പിണറായി വിജയൻ പറഞ്ഞു. കടത്തുവഞ്ചിയുള്ള സ്ഥലത്ത്​ പണ്ട്​കാശ് വാങ്ങാൻ രണ്ടുകാലും ഇല്ലാത്ത ആൾ ഇരുന്ന്​ ഒരു ചവിട്ട്​ വെച്ചുതന്നാലുണ്ടല്ലോ എന്ന്​ പറയുന്നത്​പോലെയാണ്​ ആർ എസ്​ എസിന്‍റെ ഭീഷണിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.
ആർ.എസ്.എസുമായി കോൺഗ്രസ് സമരസപ്പെടുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ചില കാര്യങ്ങളിൽ സുധീരനും കുമ്മനവും ഒരേ കാര്യമാണ് പറയുന്നത്​. പല കാര്യങ്ങളിലും ഒരേ വാചകവും ഒരേ നിലപാടുമാണ് അവർക്ക്. ഇവിടെ(നിയമസഭയിൽ) ഇപ്പോൾ നടക്കുന്ന ചോദ്യങ്ങൾ ആർ.എസ്.എസിനെ സംബന്ധിച്ചുള്ളതാണ്. അപ്പോൾ അതിൽ ഉപചോദ്യങ്ങളും ഉണ്ടാകും. ആർ എസ് എസിനെ കുറിച്ചുള്ള ഉപചോദ്യങ്ങളിൽ നിന്നു ഒഴിഞ്ഞുമാറുന്നതിനാണ് പ്രതിപക്ഷവും രമേശ് ചെന്നിത്തലയും സഭ ബഹിഷ്‌കരിച്ചതെന്നും പിണറായി പറഞ്ഞു.

NO COMMENTS

LEAVE A REPLY