വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

40

കാസര്‍കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ അംഗീകൃത ശിശുസംരക്ഷണ സ്ഥാപനത്തില്‍ താമസിച്ചുവരുന്ന കുട്ടികളെ വേനല്‍ അവധിക്കാലത്ത് പോറ്റി വളര്‍ത്താന്‍ താല്‍പര്യമുള്ള രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വന്തം കുടുംബത്തില്‍ വളരുവാന്‍ സാഹചര്യമില്ലാതെ ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ താമസിച്ചുവരുന്ന കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ സുരക്ഷിതമായി വളരുവാന്‍ സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വനിതാശിശുവികസന വകുപ്പിലെ ജില്ലാ ശിശുസംരക്ഷണയൂണിറ്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യ ത്തിലാണ് വെക്കേഷന്‍ ഫോസ്റ്റര്‍കെയര്‍ പദ്ധതി നടപ്പിലാക്കുന്നത്. ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയില്‍ കഴിഞ്ഞുവരുന്ന ആറ് വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പദ്ധതി പ്രകാരം സ്‌കൂള്‍ വെക്കേഷന്‍ അവധിക്കാലമായ ഏപ്രില്‍, മെയ് മാസങ്ങളില്‍ അപേക്ഷകരായ രക്ഷിതാക്കളുടെ വീട്ടില്‍ പോറ്റിവളര്‍ത്താന്‍ നല്‍കും.

സംരക്ഷിക്കാന്‍ പ്രാപ്തിയും സന്നദ്ധതയുമുള്ള കുട്ടികളില്ലാത്ത ദമ്പതികള്‍, കുട്ടികളുള്ള രക്ഷിതാക്കള്‍ എന്നിവര്‍ക്ക് പദ്ധതിപ്രകാരം അപേക്ഷിക്കാം. ഒന്നിലധികം കുട്ടികളെ സംരക്ഷിക്കാന്‍ സന്നദ്ധരായവര്‍ക്ക് മുന്‍ഗണനയുണ്ട്. താല്‍പര്യമുള്ളവര്‍ കാസര്‍കോട് വിദ്യാനഗര്‍ സിവില്‍സ്റ്റേഷനിലെ ജില്ലാശിശു സംരക്ഷണ യൂണിറ്റ് ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 04994256 990.9895982476.

NO COMMENTS