ഒമര്‍ അബ്ദുള്ളയെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു

175

ന്യൂയോര്‍ക്ക്: ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ വിശദ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കി. തന്റെ അമേരിക്കന്‍ സന്ദര്‍ശനങ്ങളിലെല്ലാം ഇത് പതിവാണെന്ന് ഒമര്‍ അബ്ദുള്ള തന്റെ ട്വിറ്ററില്‍ കുറിച്ചു.ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ പ്രഭാഷണത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന അസഹ്യമായ അനുഭവമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.പരിശോധനയുടെ ഭാഗമായി രണ്ട് മണിക്കൂറോളം തന്നെ വിമാനത്താവളത്തില്‍ പിടിച്ചുവെച്ചതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ എയര്‍പോര്‍ട്ടില്‍ വെച്ചാണ് അദ്ദേഹം തന്റെ അനുഭവങ്ങള്‍ ട്വീറ്റ് ചെയ്തത്.തനിക്ക് പോക്കിമോനെ പിടിച്ച്‌ സമയം കളയാന്‍ പോലും സാധിച്ചില്ലെന്ന് ഷാരൂഖ് ഖാന്റെ അനുഭവം ഓര്‍മിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.ഏതാനും നാള്‍ മുമ്ബ് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും അമേരിക്കയില്‍ സമാനമായ അനുഭവമുണ്ടായിരുന്നു. അന്ന് ലോസ് ആഞ്ജലീസ് വിമാനത്താവളത്തില്‍ പോകിമോന്‍ കളിച്ച്‌ സമയം പോക്കിയതായി ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

NO COMMENTS

LEAVE A REPLY