ജല്ലിക്കെട്ട് ഓര്‍ഡിന്‍സിനെതിരെ പെറ്റ സുപ്രീംകോടതിയിലേക്ക്

222

ദില്ലി: ജല്ലിക്കെട്ട് ഓര്‍ഡിനെന്‍സിനെതിരെ മൃഗസ്‌നേഹികളുടെ സംഘടനയായ പെറ്റ സുപ്രീംകോടതിയിലേക്ക്. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണെന്ന് പെറ്റ ആരോപിക്കുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒത്ത്കളിച്ചാണ് ഓര്‍ഡിന്‍സ് ഇറക്കിയത്. കോടതി വിധി പറയാനിരിക്കേ ഇറക്കിയ ഓര്‍ഡിന്‍സ് റദ്ദാക്കണമെന്നും പെറ്റ ആവശ്യപ്പെടുന്നു. ഇതിനിടെ ഓര്‍ഡിനന്‍സ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ അറുപത്തിയൊമ്പതോളം സംഘടനകളും സുപ്രീംകോടതിയില്‍ എത്തിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY