ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി

264

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയസഭയിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് തുടങ്ങി. 11 ജില്ലകളിലെ 51 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. 1.84 കോടി വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തുക. ഇതില്‍ 96 ലക്ഷം സ്ത്രീകളുമുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായ അമേഠിയിലും വോട്ടെടുപ്പ് ഇന്നാണ്. കനത്ത സുരക്ഷയാണ് തിരഞ്ഞെടുപ്പിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേഠിയില്‍ കോണ്‍ഗ്രസിനായി അമിത് സിങാണ് ജനവിധി തേടുന്നത്. എസ്പിക്കു വേണ്ടി ഗായത്രി പ്രസാദ്, ബിജെപിക്കായി ഗരിമ സിങ് എന്നിവരും മല്‍സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ മേഖയില്‍ എസ്പിക്കായിരുന്നു ആധിപത്യം. 37 സീറ്റുകളും സ്വന്തമാക്കിയാണ് എസ്പി കരുത്തുകാട്ടിയത്.

NO COMMENTS

LEAVE A REPLY