സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

11

കോഴിക്കോട് : സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ പ്രഖ്യാപിച്ചു . മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ശവ്വാല്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കും. ഒരു മാസം നീണ്ടു നിന്ന പുണ്യ വൃതാനുഷ്ടാനത്തിന് ശേഷം വിശ്വാസികള്‍ പെരുന്നാളിനെ സ്വീകരിക്കാന്‍ ഒരുങ്ങുമ്പോൾ കോവിഡ് മഹാമാരി ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്.

അതുകൊണ്ട് വിശ്വാസികൾ ഇത്തവണയും ലോക് ഡൗണ്‍ നിയന്ത്രണ ങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷത്തെ പോലെതന്നെ ആഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങും. ബന്ധുക്കളു ടെയും അയല്‍ വീടുകളിലേക്കുമുള്ള സന്ദര്‍ശനവും മുടങ്ങും. പള്ളികളെല്ലാം പൂട്ടികിടക്കുന്നതിനാല്‍ പെരുന്നാള്‍ നിസ്‌കാരവും ഉണ്ടാവില്ല.

NO COMMENTS