റേഷന്‍ സമരം തുടര്‍ന്നാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ്

186

തിരുവനന്തപുരം : റേഷന്‍ സമരം തുടര്‍ന്നാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ്.
ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടര്‍ന്നാല്‍ എസ്മയും, അവശ്യവസ്തു സേവന നിയമവും നടപ്പാക്കാനാണ് നീക്കം. സമരക്കാരില്‍ താല്‍ക്കാലിക ലൈസന്‍സുള്ളവരുടെ അനുമതിയും റദ്ദാക്കും, സമരം തുടര്‍ന്നാല്‍ റേഷന്‍ വിതരണത്തിന് ബദല്‍ നടപ്പാക്കുകയും ചെയ്യും. വനിതാ സഹായ സംഘം, സപ്ലൈകോ, സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ എന്നിവ ബദലാകുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് റേഷന്‍ സമരം നടത്തുന്നത്.

NO COMMENTS