പിണറായി വിജയന്‍ ദില്ലി സന്ദര്‍ശനം വെട്ടിച്ചുരുക്കി കേരളത്തിലേക്ക് മടങ്ങി

156

ദില്ലി: ദില്ലി കേരള ഹൗസിലേക്കുള്ള ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലി സന്ദര്‍ശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങി. ആക്രമണമുണ്ടാകുന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് തീരുമാനം. കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജ പതി രാജുവുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയാണ് പുലര്‍ച്ചെ മൂന്ന് മണിക്ക് മുഖ്യമന്ത്രി നാട്ടിലേക്ക് തിരിച്ചത്ത്. കേരളത്തില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം ആക്രമണം നടത്തുന്നുവെന്ന് ആരോപിച്ച് ആര്‍എസ്എസ്- ബിജെപി പ്രര്‍ത്തകര്‍ ജന്ദര്‍മന്ദിറില്‍ പ്രതിഷേധ ധര്‍ണ നടത്തി. സമാധാന ചര്‍ച്ചയുടെ ഭാഗമായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയെങ്കിലും ചര്‍ച്ചയ്ക്ക് നിക്കാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിമര്‍ശിച്ചു

NO COMMENTS

LEAVE A REPLY