എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് മൂന്ന് മാസം തടവ് ശിക്ഷ

179

കണ്ണൂര്‍: പോലീസിനെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചുവെന്ന കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എയ്ക്ക് മൂന്ന് മാസം തടവ് ശിക്ഷ. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിഷ വിധിച്ചത്. നേരത്തെ മൂന്ന് തവണ സമന്‍സ് അയച്ചിട്ടും വിചാരണയ്ക്ക് ഹാജരാകാത്തതിന് ഷംസീറിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. നവംബര്‍ 24നകം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു വാറന്‍റ്. 2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്‌ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ഭീഷണി മുഴക്കിയെന്നാണ് കേസ്.