ജാതിപ്പേര് വിളിച്ച് ആക്ഷേപം: ലക്ഷ്‌മിനായര്‍ക്കെതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ത്ഥികള്‍

198

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് പ്രിന്‍സിപ്പലിനെതിരെ കൂടുതല്‍ പരാതികളുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. പ്രിന്‍സിപ്പല്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുന്നു എന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ ഇന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ കമ്മീഷന് പരാതി നല്‍കും. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ തെളിവെടുപ്പ് തുടരുകയാണ്. തെളിവെടുപ്പിനെത്തിയ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിക്ക് മുന്നില്‍ പരാതി പ്രളയം. ഇന്നലെ 90 വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി. നൂറോളം കുട്ടികള്‍ ഇനിയും ഊഴം കാത്തിരിക്കുന്നു. എസ് സി – എസ് ടി വിദ്യാര്‍ത്ഥികളുടെ ഗ്രാന്റടക്കം പ്രിന്‍സിപ്പല്‍ തടഞ്ഞുവയ്ക്കുന്നതായും പരാതി ഉയര്‍ന്നു.
ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ കമ്മീഷനെ സമീപിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ കൊണ്ട്, പ്രിന്‍സിപ്പല്‍ സ്വന്തം ഹോട്ടലിലെ ജോലി ചെയ്യിക്കുന്നതായും പരാതിയുണ്ട്.
ലോ അക്കാദമിക്കെതിരായ സമരം ശക്തമാക്കുകയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും. അക്കാദമിയുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട്, എ ഐ വൈ എഫ് നാളെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.

NO COMMENTS

LEAVE A REPLY