തിരുവനന്തപുരം ” മതേഴ്സ് പ്ലാസ” ഹോട്ടൽലുടമയ്ക്ക് പറയാനുള്ളത് നൂറു ശതമാനം വിശ്വാസത്തോടെയുള്ള വെജിറ്റബിൾ ഭക്ഷണരീതി…

231

അമ്മ പറഞ്ഞു തന്ന രുചിയുടെ രഹസ്യം, അങ്ങനെയുള്ള ആഹാരം ശരീരത്തിന് ഉന്മേഷം പകരുന്നു. പിന്നീട് അത് ശരീരത്തെ പുനർ നിർമ്മിക്കുന്നു. ആരോഗ്യവും ദീർഘായുസും നൽകുന്നു. ആഹാരം,ശരീരത്തിന്റെ അമൃതാണ്.അത് പോഷക സമൃദ്ധവും ശുദ്ധിയുമുള്ളതാകണം. ആഹാരത്തിൻറെ തെറ്റായ ഉപയോഗ രീതി അനാരോഗ്യത്തിലേക്കുള്ള പ്രവേശന കവാടമാണ്.ശരീരത്തിന്റെ വളർച്ച, പോഷണം,നിലനിൽപ്പ്,മാനസികവും ബൗദ്ധികവുമായ പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ഇന്ധനമാണ് ആഹാരമെന്ന് മനസ്സിലാക്കിയ ഹോട്ടലുടമ ഒട്ടും വൈകാതെ ഒരു പരീക്ഷണമെന്നോണം ” മതേഴ്സ് പ്ലാസാ” എന്ന പേരിൽ തിരുവനന്തപുരം വാൻട്രോസ് ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. നൂറു ശതമാനം വെജിറ്റബിൾ അടങ്ങിയ ഭക്ഷണങ്ങളാണ് ഞാൻ ഇവിടെ തയ്യാറാക്കിയിട്ടുള്ളതു കൊണ്ട് കഴിച്ചിറങ്ങുന്നവർ വീണ്ടും വീണ്ടും വരുന്നുണ്ടെന്നും, ഇപ്പോൾ ആറ് വർഷം കഴിഞ്ഞു ഏഴാം വർഷത്തിന്റെ പ്രവേശിക്കുമ്പോൾ ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് വിഭവ സമൃദ്ധമായ സദ്യ കഴിക്കാൻ ഇവിടെ എത്തുന്നതെന്നും,പോഷക മൂല്യം നിറഞ്ഞ നാടൻ വിഭവങ്ങൾ മാത്രമാണ് ഇവിടെയുള്ളതെന്നും ഹോട്ടലുടമ സനൽ അഭിപ്രായപ്പെടുന്നു.

NO COMMENTS

LEAVE A REPLY