മാണിക്ക് രാഷ്‌ട്രീയ തറവാടിത്തമില്ല : വിഎം സുധീരന്‍

162

കെ.എം മാണിക്ക് രാഷ്‌ട്രീയ തറവാടിത്തമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വിഎം സുധീരന്‍. ബാര്‍ കോഴ വിവാദത്തില്‍ നിന്ന് കെ.എം മാണിയെ സംരക്ഷിച്ചത് നഷ്‌ടം സഹിച്ചാണെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
പുറത്തുപോകാന്‍ ആദ്യം തീരുമാനിച്ച ശേഷമാണ് അതിന് കാരണങ്ങള്‍ പിന്നീട് കണ്ടുപിടിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചിരുന്നെങ്കില്‍ മാണി മുന്നണി വിടുമായിരുന്നില്ല. അധികാരം പങ്കിടുന്ന പോലെ തന്നെ പരാജയപ്പെടുമ്പോഴും പതറാതെ ഒന്നിച്ചു നില്‍ക്കാനുള്ള സാമാന്യ മര്യാദ ഉണ്ടാകണമായിരുന്നു. സിപിഎമ്മിനെയും ബിജെപിയെയും ഒന്നിച്ചു നിന്ന് എതിര്‍ക്കാനുള്ള ബാധ്യത നിറവേറ്റാതെ അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നതും ഒളിച്ചോടുന്നതും രാഷ്‌ട്രീയ തറവാടിത്തമില്ലായ്മയാണെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY