ആലപ്പുഴയില്‍ തെരുവുനായയുടെ കടിയേറ്റു ചികില്‍സയിലായിരുന്ന സ്ത്രീ മരിച്ചു

206

മാവേലിക്കര • തെരുവുനായയുടെ കടിയേറ്റു ചികില്‍സയിലായിരുന്ന സ്ത്രീ മരിച്ചു. മൈസൂര്‍ ബാ‍രോചെപ്പല്‍ സ്വദേശിനി രാധ (40) ആണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് മാവേലിക്കര മലമേല്‍ കിഴക്കേ ചന്തയില്‍ നിന്നു നായയുടെ കടിയേറ്റു മുഖത്തു മാരകമായി പരുക്കേറ്റ ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെത്തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെ മരിച്ചു. പേവിഷബാധയാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയിലേക്കു മാറ്റി.

NO COMMENTS

LEAVE A REPLY