പ്രധാനമന്ത്രി മോദി ഡല്‍ഹിയിലേക്ക് മടങ്ങി

138

കോഴിക്കോട് • കോഴിക്കോട്ടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് മടങ്ങി. ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം, കാര്‍ മാര്‍ഗം കോഴിക്കോട് വിക്രം മൈതാനിയിലെ ഹെലിപ്പാഡില്‍ എത്തി. കലക്ടര്‍, കമ്മിഷണര്‍, ബിജെപി. നേതാക്കള്‍ തുടങ്ങിയവര്‍ ഹെലിപ്പാഡിലെത്തി മോദിയെ യാത്രയയച്ചു. ഹെലികോപ്റ്ററില്‍ കരിപ്പൂരില്‍ എത്തി, അവിടെനിന്നു പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോയി.

NO COMMENTS

LEAVE A REPLY