ശബരിമല ഭണ്ഡാരകവർച്ച: വിജിലൻസ് അന്വേഷണം തുടങ്ങി

152

തിരുവനന്തപുരം: ശബരിമല ഭണ്ഡാരകവർച്ചയിൽ സംസ്ഥാന വിജിലൻസ് അന്വേഷണം ആരംഭിച്ചു. ലോക്കൽ പൊലീസിൽ അന്വേഷണത്തില്‍ ഗുരുതരവീഴ്ച വരുത്തിയ സാഹചര്യത്തിലാണ് ഒന്‍പത് വർഷം മുമ്പ് നടന്ന മോഷണം വിജിലൻസിന് കൈമാറിയത്. ദേവസ്വം ജീവനക്കാർ ഉള്‍പ്പെടെ 12 പേർക്കെതിരെയാണ് അന്വേഷണം.
16ലക്ഷം രൂപയുടെ സ്വർ‍ണവും പണവുമാണ് ശബരിമല ഭണ്ഡാരത്തിൽ നിന്നും മോഷ്ടിക്കാൻ ശ്രമിച്ചത്. 2015ലെ മണ്ഡലകാലത്താണ് പണവും സ്വർണവും കടത്താൻ ശ്രമിച്ച ആരു ദേവസ്വം ജീവനക്കാരെ ദേവസ്വം വിജിലൻസ് പൊലീസ് പിടികൂടിയത്. ഭണ്ഡാരത്തിന്‍റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോ‍‍ർഡിലെ ആറു ഉന്നത ഉദ്യോസ്ഥർക്ക് കവർതച്ചയിൽ പങ്കുണ്ടെന്ന് അന്നു തന്നെ ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.
അന്നു സസ്പെന്‍റ് ചെയ്തു ആറു ഉദ്യോഗസ്ഥരെ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ് തിരിച്ചെടുക്കുകയും സ്ഥാനകയറ്റം നൽകുകയും ചെയ്തിരുന്നു. പത്തനംതിട്ട സിഐക്ക് അന്വേഷണം കൈമാറയിയെങ്കിലും ഒന്നര വർഷത്തിനുള്ളിൽ പരോഗതിയൊന്നുമുണ്ടായില്ല.
ക്രൈംബ്രാഞ്ചിനോട് കേസെറ്റടുക്കാൻ ദേവസ്വംബോർഡ് നേരത്തെ ശുപാർശ നൽകിയിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണമാണ് അഭികാര്യമെന്ന് ക്രൈംബ്രാ‌ഞ്ച് ആഭ്യന്തരവകുപ്പിനെ അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം സംസ്ഥാന വിജിലൻസിന് കൈമാറിയത്.
അന്വേഷണം നടത്തിയ പത്തനംതിട്ട യൂണിറ്റ് മോഷ്ടാക്കളെ പിടികൂടിയ ദേവസ്വം വിജിലൻസ് എസ്ഐ ആർ.പ്രശാന്തിന്റ മൊഴിയെടുത്തു. അന്വേഷണത്തിൽ ഗുരുതരവീഴ്ച കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന കാര്യം വിജലൻസ് സര്‍ക്കാറിനെ അറിയിക്കും.

NO COMMENTS

LEAVE A REPLY