മായം കലര്‍ന്ന കള്ള്: കോതമംഗലത്ത് അഞ്ചു ഷാപ്പുകള്‍ പൂട്ടി

1308

കൊച്ചി: കോതമംഗലത്ത് എക്‌സൈസ് നടത്തിയ റെയ്ഡില്‍ അഞ്ചു ഷാപ്പുകള്‍ക്കെതിരെ നടപടി. കള്ളില്‍ ഈഥൈല്‍ ആള്‍ക്കഹോളിന്റെ അംശം കൂടുതലായി കണ്ടതിനെത്തുടര്‍ന്നാണ് അഞ്ചു ഷാപ്പുകള്‍ അടച്ചു പൂട്ടിയത്.
കോതമംഗലത്തെ ഷാപ്പുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സൈസ് സംഘം വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. സ്പിരിറ്റ് ചേര്‍ത്തുള്ള കള്ളിന്റെ വില്‍പ്പന വ്യാപകമാണെന്ന സൂചനയെ തുടര്‍ന്നായിരുന്നു പരിശോധന. ഷാപ്പുകളിലെ സാംപിളുകള്‍ കാക്കനാട്ടെ കെമിക്കല്‍ ലാബിലാണു പരിശോധന നടത്തിയത്. അനുവദനീയമായ പരിധിയേക്കാള്‍ ഈഥൈയ്ല്‍ ആല്‍ക്കഹോളിന്റെ അംശം രണ്ടു ശതമാനത്തോളം കൂടുതലായി കണ്ട അഞ്ചു ഷാപ്പുകളാണ് പൂട്ടിയത്.
കരിങ്ങഴ, ഭൂതത്താന്‍കെട്ട്, ചെമ്മീന്‍കുത്ത്, പിണ്ടിമന, വേട്ടാംപാറ എന്നിവടങ്ങളിലെ ഷാപ്പുകള്‍ക്കെതിരായ നടപടി. ഒരു ഗ്രൂപ്പിന്റെ തന്നെ ഷാപ്പുകളാണിത്. ഷാപ്പ് ലൈസന്‍സി ജോര്‍ജ് മാത്യു, വില്‍പ്പനക്കാരന്‍ ജോസ് എന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായും എക്‌സൈസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY