വ്യാജ ഡ്രൈവിങ് ലൈസന്‍സ്; രണ്ടംഗ സംഘം അറസ്റ്റില്‍

194

കൊച്ചി: വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടാക്കി നല്‍കുന്ന രണ്ടംഗ സംഘത്തെ ആലുവയില്‍ അറസ്റ്റു ചെയ്തു.മോട്ടോര്‍ വാഹനവകുപ്പിന്റെ അന്വേഷണത്തിലാണ് ഫോട്ടോ സ്റ്റാറ്റ് കട നടത്തിപ്പുകാരനുള്‍പ്പടെയുള്ളവര്‍ പിടിയിലായത്.
200 രൂപക്ക് ലൈസന്‍സ്. ആലുവയിലെ ഫോട്ടോസ്റ്റാറ്റ് കടയിലെത്തിയ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പോലും ഞെട്ടിപ്പോയി.ഇത്തരത്തില്‍ ഇവിടെ നിന്ന് പലര്‍ക്കായി നിര്‍മിച്ച് നല്‍കിയിരിക്കുന്നത്, നൂറുകണക്കിന് വ്യാജലൈസന്‍സുകള്‍. കഴിഞ്ഞ ദിവസം ആലുവയില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇത് സംബന്ധിച്ച് സൂചന കിട്ടിയത്.
പിക്കപ്പ് വാന്‍ ഡ്രൈവറായ മണികണ്ഠന്‍ എന്നയാളുടെ പക്കല്‍ നിന്ന് ലഭിച്ചത് വ്യാജ ലൈസന്‍സ്.ചങ്ങനാശേരി സ്വദേശിയായ ഒരാളുടെ ലൈസന്‍സില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചാണ് മണികണ്ഠന്‍ ഉപയോഗിച്ചിരുന്നത്.ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ചിറ്റൂരിലെ ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നാണ് ലൈസന്‍സ് ലഭിച്ചെന്ന് വ്യക്തമായിത്.തുടര്‍ന്ന് പോലീസ് മഫ്തിയില്‍ ഇവിടെയെത്തി ഒരു ലൈസന്‍സ് ആവശ്യപ്പെട്ടു.200 രൂപക്ക് മിനിറ്റുകള്‍ക്കകം ലൈസന്‍സ് തയ്യാര്‍.
പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ മണികണ്ഠന്‍,ലീലാകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്.ഇവര്‍ പലര്‍ക്കായി നല്‍കിയ ലൈസന്‍സുകളുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ് ഉദ്യോഗസ്ഥര്‍

NO COMMENTS

LEAVE A REPLY