റവന്യൂ മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി ഭരണം നടത്തുകയാണെന്ന് രമേശ് ചെന്നിത്തല

131

ആലപ്പുഴ : റവന്യൂ മന്ത്രിയെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി ഭരണം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്കെതിരെ റവന്യൂവകുപ്പ് സെക്രട്ടിയെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി നീക്കം നടത്തുന്നത്. ഈ സാഹചര്യത്തിൽ മന്ത്രിസഭയിൽ തുടരണമോ എന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ തീരുമാനമെടുക്കണമെന്നും അദ്ദേഹം ഒരു പാവമാണെന്നും ചെന്നിത്തല പറഞ്ഞു. കുറിഞ്ഞി ഉദ്യാനം അനധികൃത കൈയേറ്റക്കാർക്ക് നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും . ഇതിനാണ് മന്ത്രി മണിയെ മന്ത്രിതല സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

NO COMMENTS