കശ്മീരില്‍ പാക് പ്രകോപനം; പത്ത് വയസ്സുകാരി കൊല്ലപ്പെട്ടു

244

ജമ്മു: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ പത്തുവയസ്സുകാരി കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പൂഞ്ചിലെ കെര്‍നി, ദിഗ്‌വാര്‍ സെക്ടറിലാണ് സംഭവം. പാക്കിസ്ഥാന്റെ രൂക്ഷമായ ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. അതേസമയം, കെരന്‍ സെക്ടറില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. ഒരു തീവ്രവാദിയെ വധിച്ചു.

NO COMMENTS