സിന്ധുവിന്റെ കോര്‍ട്ടിലെ ഓരോ നീക്കങ്ങളും പ്രാര്‍ഥനയോടെയാണ് അച്ഛന്‍ രമണയും അമ്മ വിജയയും കണ്ടത്. അവസാനം മകള്‍ ഫൈനലിലെത്തിയപ്പോള്‍ രമണ പറഞ്ഞു: ഈ നേട്ടം ഞാന്‍ സിന്ധുവിന്റെ പരിശീലകന്‍ ഗോപീചന്ദിന് സമര്‍പ്പിക്കുന്നു
റിയോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഇന്ത്യയുടെ മെഡല്‍പ്പട്ടികയ്ക്ക് പൊന്‍തിളക്കമേകാന്‍ പുസാരല വെങ്കട്ട സിന്ധു പൊരുതുമ്ബോള്‍ ഇവിടെ ഹൈദരാബാദ് ഗച്ചിബൗളിയിലെ ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ ആവേശം അരങ്ങുതകര്‍ക്കുകയായിരുന്നു.
ഇവിടത്തെ കോര്‍ട്ടിലാണ് പി.വി. സിന്ധു കളിച്ചുവളര്‍ന്നത്. സെമിയില്‍ ജപ്പാന്റെ ഒക്കുഹാരയ്ക്കെതിരെ സിന്ധുപായിച്ച ഓരോ സ്മാഷുകള്‍ക്കും വിദഗ്ധമായ ഡ്രോപ്പുകള്‍ക്കും റിട്ടേണുകള്‍ക്കും റിയോയിലെ ഗ്യാലറിയേക്കാള്‍ ആരവമായിരുന്നു ഇവിടെ.