ആര്‍എസ്‌എസിനെതിരെയുള്ള സര്‍ക്കാര്‍ നടപടികള്‍ പ്രസ്താവനയില്‍ ഒതുങ്ങി : രമേശ് ചെന്നിത്തല

243

സംസ്ഥാന സര്‍ക്കാരിനെയും ആര്‍എസ്‌എസിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമം ലംഘനം നടത്തി ദേശീയ പതാക ഉയര്‍ത്തിയ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ ഒരു നടപടിയുമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സംഘപരിപാവിറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിടുന്നത് മതിയാക്കി മുഖ്യമന്ത്രി നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ അജണ്ട നടപ്പിലാക്കാന്‍ കഴിയാത്തതിലെ നിരാശമൂലമാണ് ആര്‍എസ്‌എസ് സംസ്ഥാനത്തിനെതിരെ തിരിയുന്നത്. ആര്‍.എസ്.എസ് വിമുക്ത കേരളം എന്ന ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്ബോള്‍ കേരളം ഒറ്റകെട്ടായി നില്‍ക്കും. ആളുകളെ തമ്മിലടിപ്പിക്കാന്‍ വേണ്ടി വ്യാജ വീഡിയോ പ്രചരിപ്പിച്ച കുമ്മനം രാജശേഖരനും വിദ്വേഷ പ്രസംഗം നടത്തിയ കെ.പി.ശശികലയ്ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം ചെറുവിരല്‍ പോലും സര്‍ക്കാര്‍ അനക്കിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

NO COMMENTS