കൊച്ചി: കൈക്കൂലിക്കേസില്‍ കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ എ.കെ പ്രതാപ് അടക്കം നാലുപേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ എ.ഡി ദയാല്‍, ജഡേജ, സുനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. കെട്ടിട നിര്‍മ്മാതാക്കളില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. ഇവരില്‍നിന്ന് 60,000 രൂപ പിടിച്ചെടുത്തു. സി.ബി.ഐ അഴിമതി വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.