സ്റ്റേറ്റ് കാറും എസ്‌കോര്‍ട്ടും മാത്രമല്ല മന്ത്രിപ്പണി – നിയമസഭയില്‍ ഗതാഗതമന്ത്രിക്കെതിരെ കെ. ബി ഗണേഷ്‌കുമാര്‍ എം എല്‍ എ.

169

തിരുവനന്തപുരം: സ്റ്റേറ്റ് കാറും എസ്‌കോര്‍ട്ടും മാത്രമല്ല മന്ത്രിപ്പണിയെന്നും പൊതുജന മധ്യത്തില്‍ എംഎല്‍എമാരെ അപമാനിക്കുന്ന സമീപനം സ്വീകരിക്കരുതെന്നും കെ. ബി ഗണേഷ്‌കുമാര്‍ എം എല്‍ എ.ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനെതിരെ നിയമസഭയില്‍ രോഷപ്രകടനം നടത്തി

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ കാര്യത്തില്‍ നിഷേധാത്മക സമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രകടനം . ശൂന്യവേളയില്‍ സബ്മിഷന്‍ അവതരിപ്പിക്കുമ്പോഴായിരുന്നു ഗണേഷ്‌കുമാറിന്റെ രൂക്ഷ വിമര്‍ശനം. പത്തനാപുരം കെഎസ്‌ആര്‍ടിസി ഡിപ്പോയിലെ ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത് സംബന്ധിച്ച്‌ ആക്ഷേപം ഉന്നയിക്കാനാണ് ഗണേഷ് കുമാര്‍ സബ്മിഷന്‍ ഉന്നയിച്ചത്. ഇക്കാര്യം അവതരിപ്പിക്കുന്നതി നിടയിലാണ് മന്ത്രിക്കെതിരെ അദ്ദേഹം രോഷപ്രകടനം നടത്തിയത്.

ദീര്‍ഘദൂര സര്‍വ്വീസുകള്‍ റദ്ദാക്കുന്നത് ഡിപ്പോകളെ ലാഭത്തിലല്ലാതാക്കി മാറ്റാനാണ്. അങ്ങനെ ഡിപ്പോകള്‍ അടച്ചുപൂട്ടുക എന്ന ലക്ഷ്യമാണ് അതിനു പിന്നിലുള്ളത്. ഈ നിലയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത് ആശാസ്യമല്ല. പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.

NO COMMENTS