ഷാഹിദ് അഫ്രിദി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

252

ഷാര്‍ജ: പാക് ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രിദി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 21 വര്‍ഷത്തെ കരിയറിനൊടുവിലാണ് അഫ്രിദി കളിക്കളത്തോടു വിട പറയുന്നത്. ടെസ്റ്റ്, ഏകദിന ക്രിക്കറ്റില്‍ നിന്ന് നേരത്തെ വിരമിച്ച അഫ്രിദി ട്വന്റി-20 ടീമില്‍ തുടരുകയായിരുന്നു. 98 ട്വന്റി- 20 മത്സരങ്ങളില്‍ പാക് ജഴ്സി അണിഞ്ഞിട്ടുള്ള അഫ്രിദി 1405 റണ്‍സും 97 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ഷാര്‍ജയില്‍ നടന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പെഷാവര്‍ സലാമിക്ക് വേണ്ടി 28 പന്തില്‍ 54 റണ്‍സെടുത്ത ശേഷമായിരുന്നു അഫ്രിദി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും അടുത്ത രണ്ടു വര്‍ഷം കൂടി ക്രിക്കറ്റ്ലീഗുകളില്‍ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2010ല്‍ ടെസ്റ്റില്‍ നിന്നും 2015ല്‍ ലോകകപ്പിന് ശേഷം ഏകദിനത്തില്‍ നിന്നും വിരമിച്ച അഫ്രിദി ട്വന്റി-20 ടീമില്‍ തുടര്‍ന്നും കളിച്ചിരുന്നു. കഴിഞ്ഞവര്‍ഷം നടന്ന ട്വന്റി-20 ലോകകപ്പില്‍ പാക്കിസ്ഥാനെ നയിച്ചത് അഫ്രിദിയായിരുന്നു. ഇതിനുശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് താരം ടീമില്‍ കളിക്കാരനായി തുടരുകയായിരുന്നു.

NO COMMENTS

LEAVE A REPLY