മൃഗശാല സന്ദര്‍ശിക്കാനെത്തിയ യുവതിയെ കടുവ ആക്രമിച്ച് കൊന്നു

171

ചൈനയിലെ ബീജിംഗ് വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍യുവതിയെ കടുവ ആക്രമിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍പുറത്തുവന്നു. ആക്രമണത്തില്‍ യുവതി മരിച്ചു. മറ്റൊരു യുവതിക്ക് പരിക്കേറ്റു. പാര്‍ക്ക് കാണാനെത്തിയ യുവതി ഇടയ്ക്ക് വാഹനം നിര്‍ത്തി ഡോര്‍ തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. സമീപത്ത് നിന്നെത്തിയ കടുവ യുവതിയെ കടിച്ചെടുത്ത് കടന്നുകളയുന്നത് ദൃശ്യങ്ങളില്‍ കാണാം. കൂടെയുണ്ടായിരുന്നയാള്‍ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആക്രമണത്തില്‍ യുവതി കൊല്ലപ്പെടുകയും ചെയ്തു.
https://www.youtube.com/watch?v=akGOOxGnclg
വന്യമൃഗങ്ങള്‍ വിഹരിക്കുന്ന മൃഗശാലയിലൂടെ വാഹനത്തില്‍ യാത്ര ചെയ്യാന്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നു. എന്നാല്‍ വാഹനം ഇടയ്ക്ക് നിര്‍ത്താനോ പുറത്തിറങ്ങാനോ ശ്രമിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടായിരുന്നു. യാത്രക്കാര്‍ തമ്മിലുള്ള തര്‍ക്കം കാരണമാണ് യുവതി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റൊരു സ്ത്രീയും ഒരു പുരുഷനും വാഹനത്തിലുണ്ടായിരുന്നു. അപകടത്തിന് ശേഷം മൃഗശാല അടച്ചിട്ടിരിക്കുകയാണിപ്പോള്‍.

NO COMMENTS

LEAVE A REPLY