ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡിഗ്രി പ്രവേശനം

74

തിരുവനന്തപുരം : ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഒന്നാംസെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി ഇലക്‌ട്രോണിക്‌സ്, ബി.കോം(കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) തുടങ്ങിയ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ http://ihrd.kerala.gov.in/cascap എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം.

അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും 350/- രൂപ (എസ്.സി, എസ്.റ്റി 150/- രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും കോളേജിൽ ലഭ്യമാക്കണം. പ്രോസ്‌പെക്ടസ് www.ihrd.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2234374, 2961916.

NO COMMENTS