ആഷസ് ടെസ്റ്റ് ; ഇംഗ്ലണ്ട് പൊരുതുന്നു

265

മെല്‍ബണ്‍: നാലാം ആഷസ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്ങ്‌സ് സ്‌കോറിനെതിരെ ഇംഗ്ലണ്ട് പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തിരുന്നു. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് 135 റണ്‍സ് കൂടി വേണം. സെഞ്ചുറിയടിച്ച അലെസ്‌റ്റെയര്‍ കുക്കും 49 റണ്‍സുമായി ജോ റൂട്ടും ക്രീസില്‍ ഉണ്ട്. 166 പന്തില്‍ 15 ഫോറിന്റെ പിന്‍ബലത്തില്‍ കുക്ക് 104 റണ്‍സെടുത്തിട്ടുണ്ട്.

എന്നാല്‍ 35 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലെത്തും മുന്‍മ്പ് 5 റണ്‍സെടുത്ത സ്റ്റോണ്‍മാനെ ലിയോണ്‍ പുറത്താക്കി. പിന്നീട് 17 റണ്‍സുമായി വിന്‍സെയും പുറത്തായി. സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടെയും അര്‍ധസെഞ്ചുറി അടിച്ച സ്റ്റീവന്‍ സ്മിത്തിന്റെയും ഷോണ്‍ മാര്‍ഷിന്റെയും പോരാട്ടത്തില്‍ ഓസ്‌ട്രേലിയ 327 റണ്‍സ് സ്വന്തമാക്കി. അതേസമയം, ബ്രോഡ് നാല് വിക്കറ്റെടുത്തപ്പോള്‍ ആന്‍ഡേഴ്‌സണ്‍ മൂന്നും, വോക്ക്‌സ് രണ്ടും വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയയുടെ വമ്പന്‍ സ്‌കോറിനെ തടഞ്ഞു.

NO COMMENTS