ബംഗളൂരു: കര്‍ണാടകത്തില്‍ വിവിധ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. മഹദായി നദിയില്‍ നിന്ന് 7.5 ടിഎംസി ജലം അനുവദിക്കണമെന്ന കര്‍ണാടകത്തിന്റെ ആവശ്യം ട്രിബ്യൂണല്‍ തള്ളിയതില്‍ പ്രതിഷേധിച്ചാണു ബന്ദ്.
ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ് വന്നയുടന്‍ ദാര്‍വാഡിലെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒരു സംഘം തകര്‍ത്തിരുന്നു. ബെലാഗവി, ഗഗദ് ഉള്‍പ്പെടെ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങള്‍ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.