നവരാത്രി ദിവസത്തെ ആയുധ പൂജ തടയാനുള്ള ആസൂത്രണമാണു സിപിഎം നടത്തുന്നതെന്നു കുമ്മനം രാജശേഖരന്‍

169

കണ്ണൂര്‍• നവരാത്രി ദിവസത്തെ ആയുധ പൂജ തടയാനുള്ള ആസൂത്രണമാണു സിപിഎം നടത്തുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ദേവസ്വം മന്ത്രിയുടെ പ്രസ്താവനകള്‍ ഇതിന്റെ ഭാഗമാണ്. പൊലീസ് സ്റ്റേഷനുകളില്‍ ചെയ്തതു പോലെ ക്ഷേത്രങ്ങളെയും പാര്‍ട്ടിവല്‍ക്കരിക്കാനുള്ള ശ്രമമാണു ഭരണത്തണലില്‍ സിപിഎം നടത്തുന്നത്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാത്ത മന്ത്രിയാണു ദേവസ്വം വകുപ്പ് ഭരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

NO COMMENTS

LEAVE A REPLY