68,000 കോടി രൂപ മുടക്കി ഇന്ത്യ നാല് ചാരവിമാനങ്ങള്‍ കൂടി വാങ്ങുന്നു

246

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സ്വാധീനം വര്‍ധിക്കുന്നതിനിടെ ഇന്ത്യ നാല് മാരിടൈം ചാരവിമാനങ്ങള്‍ കൂടി വാങ്ങുന്നതായി റിപ്പോര്‍ട്ട്. അധിനിവേശ കാശ്മീരില്‍ പാട്ട് പട്ടാളത്തോടൊപ്പം ചൈനീസ് ആര്‍മി റോന്ത് ചുറ്റല്‍ നടത്തിയിരുന്നു. ഈ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ചൈന സജീവ ഇടപെടലും നടത്തുന്നു. ഈ സാഹചര്യത്തിലാണ് നിരീക്ഷണം ഇന്ത്യ ശക്തമാക്കുന്നത്.
68000 കോടിയോളം രൂപ വിലവരുന്ന പി-81 വിമാനങ്ങള്‍ ബോയിങ് കമ്ബനിയില്‍നിന്നാണ് വാങ്ങുന്നത്. നിലവില്‍ ഇത്തരം എട്ടു ചാരവിമാനങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ട്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അന്തര്‍വാഹിനി സാന്നിധ്യം നിരീക്ഷിക്കാനാണ് അവ ഉപയോഗിക്കുന്നത്. ഇതിനു പുറമെയാണ് നാലു വിമാനങ്ങള്‍ കൂടി വാങ്ങുന്നതെന്ന് പ്രതിരോധ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ വിമാനങ്ങള്‍ ലഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം, ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ ബോയിങ് കമ്ബനി വക്താവ് അമൃത ദിന്‍ഡ്സ തയാറായില്ല. ദീര്‍ഘദൂര സമുദ്ര നിരീക്ഷണം നടത്തുന്നതിനൊപ്പം, മുങ്ങിക്കപ്പല്‍വേധ ഹാര്‍പൂണ്‍ മിസൈലുകളും പി-81 വിമാനങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ചൈനയുടെ നീക്കങ്ങളെ നിരീക്ഷിക്കലാണ് ഇന്ത്യയുടെ ഉദ്ദേശം. പാക്കിസ്ഥാനെ കൂട്ടുപിടിച്ച്‌ ഇന്ത്യയുടെ സാമ്ബത്തിക-വികസന മുന്നേറ്റത്തിന് തടയിടാനാണ് ചൈനയുടെ നീക്കം. അമേരിക്കയുമായി ഇന്ത്യ അടുത്തതും ചൈനയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് ഇന്ത്യയും കരുതലോടെ തയ്യാറെടുക്കുന്നത്.

NO COMMENTS

LEAVE A REPLY