യുഎസ് വിമാനം തട്ടിയെടുത്ത് ആക്രമണം നടത്തുമെന്ന് ഐഎസ് ഭീഷണി

189

ലണ്ടൻ∙ ജൂലൈ നാലിന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന യുഎസിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ആക്രമണം നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ഐഎസ് അനുകൂല ട്വിറ്റർ അക്കൗണ്ടിലാണ് മുന്നറിയിപ്പുള്ളത്. യുഎസിലെ വിമാനത്താവളങ്ങളായ ലൊസേഞ്ചൽസ്, ജോൺ എഫ്.കെന്നഡി, യുകെയിലെ ഹീത്രോ എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഭീഷണി. ഹീത്രോയിൽനിന്ന് യുഎസിലേക്കുള്ള വിമാനം തകർക്കുകയോ, വിമാനം ഉപയോഗിച്ച് ആക്രമണം നടത്തുകയോ ആണ് ഭീകരരുടെ ഉദേശ്യമെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ.

സ്ഫോടക വസ്തുക്കൾ ഹീത്രോ, ലൊസേഞ്ചൽസ്, ജോൺ എഫ്.കെന്നഡി വിമാനത്താവളങ്ങളിൽ വയ്ക്കുമെന്നും ട്വിറ്റർ അക്കൗണ്ടിലൂടെ പറയുന്നു. ഭീകരരുടെ ഇന്റർനെറ്റിലെ പ്രവർത്തനം നിരീക്ഷിക്കുന്ന സൈറ്റ് ഇന്റലിജൻസ് ഗ്രൂപ്പാണ് ഇക്കാര്യം അറിയിച്ചത്. ഭീഷണിയെ തുടർന്ന് യുഎസ്, യുകെ വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തുർക്കിയിലെ ഇസ്താംബൂളിലെ അതാതുർക് വിമാനത്താവളത്തിൽ ഐഎസ് നടത്തിയ ചാവേർ ആക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ബംഗ്ലദേശിലെ റസ്റ്ററന്റിൽ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. 20 പേരെ ബന്ദികളാക്കിവച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. രണ്ട് ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്

NO COMMENTS

LEAVE A REPLY