ധാക്ക ഭീകരാക്രമണം : ബന്ദികളെ സൈന്യം മോചിപ്പിച്ചു

202
photo courtesy : manorama online

ധാക്ക∙ ബംഗ്ലദേശ് തലസ്ഥാനനഗരത്തിലെ റസ്റ്ററന്റിൽ ഭീകരർ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു.13 പേരെ രക്ഷപ്പെടുത്തിയതായി ലഫ്.കേണൽ മസൂദ് അറിയിച്ചു.അഞ്ചു ഭീകരരെ സൈന്യം വധിച്ചതായും ഒരാളെ ജീവനോടെ പിടികൂടിയതായും രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇതു ഭീകരരുടേതാണോയെന്നു വ്യക്തമല്ല.ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. ആക്രമണത്തിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടതായി ഐഎസ് അവകാശപ്പെട്ടു. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും ഐഎസ് പുറത്തുവിട്ടു. എന്നാൽ രണ്ടു പൊലീസുകാർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാൽപ്പതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ധാക്കയിലെ ഗുൽഷാനിലുള്ള ഹോളി ആർടിസാൻ ബേക്കറി കഫേയിൽ അതിക്രമിച്ചു കടന്ന ഭീകരർ അവിടെയുള്ളവരെ ബന്ദികളാക്കുകയായിരുന്നു. വിദേശികളും നയതന്ത്ര പ്രതിനിധികളും പതിവായി സന്ദർശിക്കാറുള്ള കഫേയിലായിരുന്നു ആക്രമണം. സംഭവം നടന്ന് അൽപ്പ സമയത്തിനകം പൊലീസും സുരക്ഷാസേനയും റസ്റ്ററന്റ് വളഞ്ഞു. ഭീകരർ പൊലീസിനുനേരെ ഗ്രനേഡുകൾ വലിച്ചെറിഞ്ഞു. പൊലീസ് തിരികെ വെടിവയ്പ് നടത്തി. ഭീകരരുമായി നടന്ന വെടിവയ്പിൽ രണ്ടു പൊലീസുകാർ കൊല്ലപ്പെട്ടു.

NO COMMENTS

LEAVE A REPLY