ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റണമെന്ന് സി.പി.എം.

18

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റണമെന്ന് സി.പി.എം. സംസ്ഥാന സമിതിയിൽ ആവശ്യം, പൊതുരാഷ്ട്രീയ സ്ഥിതി സംബന്ധിച്ച റിപ്പോർട്ടിങ്ങും അതിന്മേലുള്ള ചർച്ചയും നടന്നപ്പോഴാണ് ചാൻസലർ സ്ഥാനത്ത് ഗവർണർ വേണ്ടെന്ന നിലപാട് അംഗങ്ങൾ ഉയർത്തിയത്.

സംസ്ഥാന സമിതിയിലെ ചർച്ചകൾക്ക് ശേഷമായിരിക്കും ഗവർണറെ മാറ്റാനുള്ള അന്തിമാനുമതി പാർട്ടി നൽകുക. ഗവർണർ സ്ഥിരം തലവേദനയാകുന്നത് ഒഴിവാക്കാനാണ് നടപടിയെന്നാണ് സംസ്ഥാന സമിതിയിൽ ഉയർന്ന അഭിപ്രായം.

NO COMMENTS