കണ്ണ് ഓപ്പറേഷന് കൈക്കൂലി വാങ്ങിയ ഡോക്ടർ പിടിയിൽ

15

പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ കണ്ണ് ഓപ്പറേഷൻ കഴിഞ്ഞു ഡിസ്ചാർജ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ നേത്രരോഗ വിദഗ്ധൻ കെ. ഷാജി മാത്യുവാണ് (64) വിജിലൻസിന്റെ പിടിയിലായത്. തുമ്പമൺ സ്വദേശിയായ രോഗിയോട് 3000 രൂപയാണ് ആവശ്യപ്പെട്ടത്. പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ നിന്നു വിരമിച്ച ശേഷം ദേശീയ ആരോഗ്യ ദൗത്യം പദ്ധതി പ്രകാരം കരാർ അടിസ്ഥാനത്തിൽ അവിടെത്തന്നെ ജോലി ചെയ്യുകയായിരുന്നു ഡോ. ഷാജിയെന്ന് അധികൃതർ പറഞ്ഞു.

വിജിലൻസ് ഡി വൈ എസ് പി ഹരി വിദ്യാധരന്റെ നിർദേശപ്രകാരം ഇന്നലെ രാവിലെ രോഗിയുടെ മകൻ ഒഫ്താൽമോളജി ഒപിയിൽ പണം കൈമാറി. ഈ സമയം പുറത്ത് കാത്തുനിന്ന വിജിലൻസ് സംഘം ഡോക്ടറെ പിടികൂടുകയായിരുന്നു.

NO COMMENTS