റിസര്‍വ് ബാങ്ക് വായ്പാ നയം ഇന്ന്

265

മുംബൈ>റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയം ഇന്നു പ്രഖ്യാപിക്കും. ഉര്‍ജിത് പട്ടേല്‍ ഗവര്‍ണറായശേഷവും പണനയ കമ്മിറ്റി (എംപിസി) രൂപം കൊണ്ടശേഷവും ഉള്ള ആദ്യത്തെ യോഗമാണിത്. കാല്‍ ശതമാനം പലിശ കുറയ്ക്കും എന്നാണു പൊതുവേ ബാങ്കര്‍മാര്‍ പ്രതീക്ഷിക്കുന്നത്. ഗവണ്‍മെന്റ് നിയോഗിച്ച മൂന്നു ധനശാസ്ത്രജ്ഞരും റിസര്‍വ് ബാങ്കില്‍നിന്നു ഗവര്‍ണര്‍ അടക്കം മൂന്നു പേരും അടങ്ങിയതാണ് പണനയ കമ്മിറ്റി.അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷവും ആഗോളവളര്‍ച്ചയിലെ മാന്ദ്യവും തീരുമാനത്തെ ബാധിക്കും.അമേരിക്ക പലിശ കൂട്ടല്‍ ഡിസംബറിലോട്ടു മാറ്റിയതും രാജ്യത്തു പണപ്പെരുപ്പം കുറഞ്ഞതും പലിശ കുറയ്ക്കാന്‍ സഹായകമായേക്കുമെന്നും സാമ്ബത്തിക വിദഗ്ധര്‍ കരുതുന്നു