ഹൈക്കോടതിക്കു മുന്നിൽ സംഘം ചേരുന്നതിന് നിരോധനം

173

കൊച്ചി ∙ ഹൈക്കോടതിക്കു മുന്നിൽ സംഘം ചേരുന്നതു നിരോധിച്ചു സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിറക്കി. മത്തായി മാഞ്ഞൂരാൻ റോഡ്, ഇആർജി റോഡ്, എബ്രഹാം മാടമാക്കൽ റോഡ്, സലീം അലി റോഡ് എന്നിവിടങ്ങളിൽ ന്യായവിരുദ്ധമായി കൂട്ടം കൂടുന്നതും പൊതുയോഗം, ധർണ, മാർച്ച്, പിക്കറ്റിങ് എന്നിവ നടത്തുന്നതും നിരോധിച്ചാണു സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവ്.

15 ദിവസത്തേക്കാണു കേരള പൊലീസ് വകുപ്പിലെ 79 സെക്‌ഷന്‍ പ്രകാരമുള്ള നിരോധനം. ഹൈക്കോടതി പരിസരത്തുണ്ടായ ക്രമസമാധാന പ്രശ്നങ്ങളുടെ വെളിച്ചത്തിലാണു നടപടിയെന്ന് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു.

NO COMMENTS

LEAVE A REPLY