വിജിലൻസ് കേസ് കാണിച്ച് പേടിപ്പിക്കേണ്ട: വെള്ളാപ്പള്ളി നടേശൻ

160

ആലപ്പുഴ∙ മൈക്രോഫിനാൻസ് കേസിൽ അന്വേഷണം ഭയക്കുന്നില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുറ്റം ചെയ്തിട്ടില്ല. സത്യം പുറത്തുവരും. ഒളിച്ചോടാനോ നാടുകടക്കാനോ ഉദ്ദേശിക്കുന്നില്ല. വിജിലൻസ് കേസ് എന്ന ഒാലപ്പാമ്പിനെ കാണിച്ച് ആരും പേടിപ്പിക്കേണ്ട. തീയിൽ കുരുത്തതു വെയിലത്തുവാടില്ല. ആരോപണത്തിന്റെ പേരിൽ സ്ഥാനമൊഴിയില്ല. കേസിനെ നിയമപരമായി നേരിടും. മൈക്രോഫിനാൻസ് പദ്ധതിയിൽ ഒരുരൂപയുടെ പോലും തിരിമിറി നടന്നിട്ടില്ലെന്നും വിജിലൻസ് കേസ് എടുത്തതു സംബന്ധിച്ചു വെള്ളാപ്പള്ളി പ്രതികരിച്ചു.
മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാംപ്രതിയാക്കി വിജിലൻസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. കേസിൽ വെള്ളാപ്പള്ളിയുൾപ്പെടെ അഞ്ചു പ്രതികളാണുള്ളത്. ഡോ.എം.എൻ.സോമൻ, കെ.കെ.മഹേശൻ, നജീബ്, ദിലീപ് എന്നിവരാണ് മറ്റു പ്രതികൾ. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങൾക്കാണ് കേസെടുത്തിട്ടുള്ളത്.

NO COMMENTS

LEAVE A REPLY