മുന്‍ഭര്‍ത്താവ് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് യുവതി

181

കൊച്ചി : മുന്‍ ഭര്‍ത്താവ് വ്യാജ ഫേസ്ബുക്ക് പ്രൊഫൈന്‍ തയ്യാറാക്കി തന്‍റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരാതിപ്പെട്ട് യുവതി രംഗത്ത്. കൊച്ചി ഇടപ്പള്ളി സ്വദേശിനിയാണ് മുന്‍ ഭര്‍ത്താവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷവും ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും യുവതി പറയുന്നു.
അതേസമയം, പരാതി കൊടുത്ത് മാസങ്ങള്‍ പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനോ നടപടി സ്വീകരിക്കാനോ പോലീസ് തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐജി ഉള്‍പ്പെടെയുള്ളവരെ താന്‍ സമീപിച്ചുവെന്നും എന്നാല്‍, പരാതി നല്‍കി ഏഴു മാസം പിന്നിട്ടിട്ടും കേസെടുക്കാനോ അന്വേഷണം നടത്താനോ തയ്യാറായിട്ടില്ലെന്നും യുവതി പറയുന്നു.

NO COMMENTS

LEAVE A REPLY