വ്യവസായി മദ്യപിച്ച് ഫ്ളാറ്റിലെത്തി വധഭീഷണി മുഴക്കിയെന്ന് യുവതി

209

തൃശൂര്‍: വ്യവസായി ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ പരാതി. വ്യവസായി സുന്ദര്‍ മേനോന് എതിരെയാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യമാണ് അതിക്രമത്തിന് കാരണെമെന്ന് ആരോപണം. തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു.
തൃശൂര്‍ പാട്ടുരായ്ക്കല്‍ താഴേക്കാട് വേണുഗോപാലിന്‍റെ മകള്‍ പാര്‍വതിയാണ് പരാതിക്കാരി. കഴിഞ്ഞ രാത്രി അച്ഛന്‍ വേണുഗോപാല്‍ പുറത്തുപോയ സമയത്ത് വ്യവസായി സുന്ദര്‍ മേനോന്‍ മദ്യപിച്ച് ഫ്ളാറ്റിലെത്തി വധഭീഷണി മുഴക്കിയെന്നാണ് യുവതിയുടെ ആരോപണം.
തൃശൂര്‍ ജില്ലാ ആശുപത്രില്‍ ചികിത്സ തേടിയ യുവതിയില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തി. യുവതിയുടെ അച്ഛന്‍ വേണുഗോപാലും സുന്ദരന്‍ മേനോനും തമ്മിലുള്ള തര്‍ക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. പരാതിയില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY