നവകേരള സദസ്സ് ; കഴക്കൂട്ടം മണ്ഡലത്തിൽ മെഡിക്കൽ ക്യാമ്പിന് തുടക്കം

41

കഴക്കൂട്ടം മണ്ഡലം നവകേരള സദസ്സിനോട് അനുബന്ധിച്ചുള്ള മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. കരിക്കകം സർക്കാർ ഹൈസ്‌കൂളിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ സാന്നിധ്യത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ കേരളമെന്ന ലക്ഷ്യത്തോടെ വിവിധ പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ആവി ഷ്‌കരിച്ചിട്ടുള്ളതെന്നും നവകേരള സദസ്സിന്റെ ഭാഗമായുള്ള മെഡിക്കൽ ക്യാമ്പുകൾ പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടു ത്തണമെന്നും എം.എൽ.എ പറഞ്ഞു.

നവകേരള സദസ്സിന്റെ പ്രചരണാർത്ഥം മണ്ഡലത്തിലെ എല്ലാ വാർഡുകളിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ചെറു വയ്ക്കൽ, ഞാണ്ടൂർക്കോണം, ഉള്ളൂർ, കരിക്കകം, കടകംപള്ളി, ആക്കുളം, ആറ്റിപ്ര വാർഡുകളിൽ നടന്ന ആദ്യ ഘട്ട മെഡിക്കൽ ക്യാമ്പിൽ ആയിരത്തിലധികം പേരാണ് പങ്കെടുത്തത്. മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ്, സർക്കാർ കണ്ണാശുപത്രി, പുലയ നാർകോട്ട നെഞ്ച് രോഗാശുപത്രി, പുലയനാർകോട്ട ഡയബറ്റിക് സെന്റർ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ സർക്കാർ ആശുപത്രി കളുടെയും കിംസ്, അനന്തപുരി, ടി.എസ്.സി , സി.എസ്.ഐ മിഷൻ, ജി.ജി. ഹോസ്പിറ്റൽ, ദിവ്യപ്രഭ, ചൈതന്യ, വാസൻ ഐ കെയർ ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ജനറൽ മെഡിസിൻ, ഓർത്തോപീഡിക്, പീഡിയാട്രിക്, ഗൈനക്കോളജി, ത്വക്ക് രോഗം, നേത്ര രോഗങ്ങൾ, കാഴ്ച പരിശോധന, രക്ത പരിശോധന ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ സേവനം ക്യാമ്പിൽ ഉണ്ടായിരുന്നു. കൂടാതെ സൗജന്യ മരുന്ന് വിതരണവും മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി നടന്നു.

ഡിസംബർ പത്തിന് കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ശ്രീകാര്യം, കുളത്തൂർ, പൗണ്ട്കടവ്, പള്ളിത്തുറ വാർഡുകളിലും ഡിസംബർ 17 ന് മെഡിക്കൽ കോളേജ്, നാലാഞ്ചിറ, ഇടവക്കോട്, ചെല്ലമംഗലം, ചെമ്പഴന്തി, പൗഡിക്കോണം, മണ്ണന്തല, അണ മുഖം വാർഡുകളിലും മെഡിക്കൽ ക്യാമ്പ് ഉണ്ടായിരിക്കും.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ്.ജെ. മോറിസ് ചടങ്ങിന്റെ അധ്യക്ഷത വഹിച്ചു. നവകേരള സദസ്സ് മെഡിക്കൽ സബ് കമ്മിറ്റി ചെയർമാൻ കല്ലറ മധു, മെഡിക്കൽ സബ് കമ്മിറ്റി കൺവീനർ ഡോ. അൽത്താഫ്, എസ്.എ.റ്റി ആശുപത്രി സൂപ്രണ്ട് ഡോ.എസ്.ബിന്ദു, താലൂക്ക് സപ്ലൈ ഓഫീസർ ബീന, സംഘാടക സമിതി ഓർഗനൈസിംഗ് സെക്രട്ടറി എസ്.പി ദീപക്, മെഡിക്ക ൽ ഓഫീസർമാരായ ഡോ. ഗീത, ഡോ ശ്രീദേവി എന്നിവരും ക്യാമ്പിൽ പങ്കെടുത്തു

NO COMMENTS

LEAVE A REPLY