ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ലാ​പ്ടോ​പ് മോ​ഷ​ണം

10

പ​യ്യ​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും സൈ​ക്യാ​ട്രി വി​ഭാ​ഗം പി.​ജി വി​ദ്യാ​ര്‍ഥി​നി ഡോ.​അ​ശ്വ​തി​യു​ടെ 40,000 രൂ​പ വി​ല​വ​രു​ന്ന ലാ​പ്ടോ​പ് മോ​ഷ്​​ടി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ട്ടാം നി​ല​യി​ലെ 802ാം ന​മ്പ​ര്‍ ബ്ലോ​ക്കി​ലെ മു​റി​യി​ലാ​ണ് പി.​ജി വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഹോ​സ്​​റ്റ​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്. മോ​ഷ​ണ​ത്തി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. പു​റ​ത്തു​നി​ന്നെ​ത്തി​യ ഒ​രാ​ള്‍ മു​റി​യി​ല്‍ക​യ​റി ലാ​പ്‌​ടോ​പ്പു​മാ​യി പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ത്തി​ലു​ള്ള​ത്. ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ക​ഴി​ഞ്ഞ മേ​യ് 30നാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. വി​വ​രം അ​ന്നു​ത​ന്നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍സി​പ്പ​ലി​നെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​യാ​ണ് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളും മോ​ഷ​ണം പോ​കു​ന്ന​താ​യും പ​രാ​തി​ക​ള്‍

എ​ക്സി​ക്യൂ​ട്ടി​വ് വേ​ഷം ധ​രി​ച്ച ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പൊ​ലീ​സ്. ഡോ. ​അ​ശ്വ​തി മേ​യ് 28ന് ​നാ​ട്ടി​ല്‍ പോ​യി 31ന് ​തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ലാ​പ്ടോ​പ് മോ​ഷ​ണം പോ​യ​താ​യി മ​ന​സ്സി​ലാ​യ​ത്. സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ല്‍ നി​ന്നാ​ണ് 30നാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യ​ത്.

NO COMMENTS