പെ​ട്രോ​ള്‍ പമ്പ് ഉ​ട​മ​യു​ടെ കൊലപാതകം – മൂ​ന്നു പേ​ര്‍ അറസ്റ്റില്‍.

123

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​രി​ല്‍ പെ​ട്രോ​ള്‍ പമ്പ് ഉ​ട​മ​ ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി മ​നോ​ഹ​ര​ന്റെ (68) കൊ​ല​പാ​ത​ക​ത്തി​ല്‍ മൂ​ന്നു പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍. പ്ര​തി​ക​ള്‍ മ​നോ​ഹ​ര​ന്‍റെ മൂ​ക്കും വാ​യും പൊ​ത്തി​പ്പി​ടി​ച്ച്‌ ശ്വാ​സം മു​ട്ടി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. പമ്പിലെ ക​ള​ക്ഷ​ന്‍ തു​ക കി​ട്ടാ​നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പി​ടി​യി​ലാ​യ​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​വ​രു​ടെ അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണു ഗു​രു​വാ​യൂ​ര്‍ മ​മ്മി​യൂ​ര്‍ ലി​റ്റി​ല്‍ ഫ്ള​വ​ര്‍ കോ​ള​ജി​ന്‍റെ മു​ന്‍​വ​ശ​ത്തു മ​നോ​ഹ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ പമ്പി​ല്‍​നി​ന്നു കാ​റി​ല്‍ പു​റ​പ്പെ​ട്ട മ​നോ​ഹ​ര​നെ പി​ന്നീ​ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. പ​മ്ബി​ല്‍​നി​ന്നു കാ​റി​ല്‍ പു​റ​പ്പെ​ട്ട മ​നോ​ഹ​ര​നെ ഇ​ട​യ്ക്കു മ​ക​ള്‍ ഫോ​ണി​ല്‍ വി ​ളി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഫോ​ണ്‍ എ​ടു​ത്ത​യാ​ള്‍ അ​ച്ഛ​ന്‍ ഉ​റ​ങ്ങു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു ഫോ​ണ്‍ വ​ച്ചു. പി​ന്നീ​ട് ഫോ​ണ്‍ ഓ​ഫാ​യി. ഇ​തി​നെ​ത്തു​ട​ര്‍​ന്നു കു​ടും​ബം പോ ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

കൈ​ക​ള്‍ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 12.50-നാ​ണു പെ​ട്രോ​ള്‍ പ​മ്ബി​ല്‍​നി​ന്നു മ​നോ​ഹ​ര​ന്‍ കാ​റി​ല്‍ വീ​ട്ടി​ലേ​ക്കു യാ​ത്ര​തി​രി​ച്ച​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് ശേ ​ഖ​രി​ച്ചി​ട്ടു​ണ്ട്. മ​നോ​ഹ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ശ്വാ​സം മു​ട്ടി​ച്ചാ​ണെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. ഇ​തി​നി​ടെ മ​നോ​ഹ​ര​ന്‍റെ കാ​ര്‍ അ​ങ്ങാ​ടി​പ്പു​റ​ത്തു​നി​ന്നും ക​ണ്ടെ​ത്തി.

NO COMMENTS